കർഷകദിനം – നഗരസഭാതല സംഘാടക സമിതി രൂപീകരിച്ചു

കർഷകദിനം: സംഘാടക സമിതി രൂപീകരിച്ചു. ചിങ്ങം 1, കർഷകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൊയിലാണ്ടി നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു. ഇരുപതാം വാർഡിൽ നടന്ന യോഗത്തിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി വിദ്യ ദിനാചരണത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.

എൻ എസ് വിഷ്ണു (ചെയർമാൻ), വിശ്വനാഥൻ കെ (കൺവീനർ), കെ എം ജയ (വൈസ് ചെയർപേഴ്സൺ), കുഞ്ഞായൻ (ജോ. കൺവീനർ) എൻ കെ അബ്ദുൾ അസീസ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായും. 51 അംഗ ജനറൽ കമ്മിറ്റിയും രൂപീകരിച്ചു.
നഗരസഭ നന്മ കേരസമിതി ഭാരവാഹികളായ പി കെ അജയൻ, കുഞ്ഞമ്മദ്, ഷംസുദ്ദീൻ, രാഘവൻ, രൂപ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർ എൻ എസ് വിഷ്ണു സ്വാഗതവും CDS വൈസ് ചെയർപേഴ്സൺ സുധിന നന്ദിയും പറഞ്ഞു.
