KOYILANDY DIARY.COM

The Perfect News Portal

ദളിത് സ്ത്രീക്കെതിരായ വ്യാജ മോഷണക്കേസ്; എഎസ്ഐയെ സസ്പെൻഡ് ചെയ്തു

പേരൂര്‍ക്കടയില്‍ ദളിത് സ്ത്രീക്കെതിരായ വ്യാജ മോഷണക്കേസുമായി ബന്ധപ്പെട്ട സംഭവത്തില്‍ എഎസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു. സിറ്റി പൊലീസ് കമ്മീഷണറുടെതാണ് നടപടി. കൻ്റോണ്‍മെൻ്റ് എസ്പിയുടെ റിപ്പോര്‍ട്ടിലാണ് നടപടി.

ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് പ്രസന്നനെന്നാണ് കണ്ടെത്തല്‍. സംഭവത്തിൽ കൂടുതൽ പൊലീസുകാർക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കും. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.

Share news