KOYILANDY DIARY.COM

The Perfect News Portal

ഫെയ്ത്ത് കിഡ്സ്‌ ഗാർഡൻ വാർഷികാഘോഷം സംഘടിപ്പിച്ചു

കീഴരിയൂർ: ഫെയ്ത്ത് കിഡ്സ് ഗാർഡൻ ഇരുപത്തിയൊന്നാം വാർഷികാഘോഷം പ്രശസ്ത കവി മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. ശാന്തിവയലിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് രേഷ്മ അനീഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റജീന പി. കെ. റിപ്പോർട്ട് അവതരിപ്പിച്ചു. എൻ. പി. എ കബീർ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സവിത നിരത്തിന്റെ മീത്തൽ, ഗോപാലൻ കുറ്റ്യായത്തിൽ, മാനേജ്മെന്റ് കമ്മറ്റി അംഗം എ. അഹമ്മദ് എന്നിവർ സംസാരിച്ചു. സഈദ്. ടി സ്വാഗതവും മഞ്ജു എൻ. പി നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
Share news