KOYILANDY DIARY.COM

The Perfect News Portal

പ്രവാസി വ്യവസായി ഡോ. കാസിനോ മുസ്തഫ ഹാജിയെ ” ഓർമ്മത്തണൽ ഗ്രൂപ്പ് ആദരിച്ചു

കണ്ണൂർ: ഡോക്ടർ കാസിനോ മുസ്തഫ ഹാജിയെ ” ഓർമ്മത്തണൽ ഗ്രൂപ്പ് ആദരിച്ചു. മാഹി ചാലക്കരയിലെ പ്രവാസി വ്യവസായിയും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമാണ് ഡോ: കാസിനോ മുസ്തഫ ഹാജി. ബഹ്റൈൻ കെ.എം.സി.സി യുടെ സ്ഥാപക നേതാക്കളുടെയും പഴയകാല പ്രവർത്തകരുടെയും സംഘടനയായ  ഓർമ്മത്തണൽ വാട്സ് ആപ്പ് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി അബ്ദുല്ലക്കോയ കണ്ണങ്കടവ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്  താജുദ്ദീൻ വളപട്ടണം അദ്ധ്യക്ഷത വഹിച്ചു. നിസ്തുലമായ സേവനങ്ങൾക്ക് ഒട്ടേറെ പുരസ്കാരങ്ങളും ബഹുമതികളും അദ്ധേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ചാലക്കരയിലെ വസതിയിലായിരുന്നു പഴയകാല സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തുചേർന്നത്. മുസ്തഫ ഹാജിയെ എം.കെ.കെ. മൗലവി ഷാളണിയിക്കുകയും ഓർമ്മത്തണൽ ഭാരവാഹികൾ മൊമൻ്റോയും നൽകി. ഒഞ്ചിയം ഉസ്മാൻ, ഖാദർ മുണ്ടേരി, നിസാർ കാഞ്ഞിരോളി, കെ. അഹമ്മദ് ഹാജി, സമദ് മാട്ടൂൽ, അസീസ് ബാങ്കോക്ക്, വി. പി. സലാംഹാജി, ടി.പി. മുഹമ്മദലി, കുനീമ്മൽ അഹമ്മദ്, കസീനൊ മുസ്തഫ ഹാജി മറുപടി പ്രസംഗം നടത്തി. അലി കൊയിലാണ്ടി സ്വാഗതവും റസാഖ് ആറങ്ങാടി നന്ദിയും പറഞ്ഞു.
Share news