കൊയിലാണ്ടിയിൽ 30 ലിറ്റർ ചാരായവുമായി എക്സൈസ് സംഘം യുവാക്കളെ കസ്റ്റഡിയിലെടുത്തു
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ മേൽപ്പാലത്തിനടിയിൽ നിന്ന് സ്കൂട്ടറിൽ കടത്തുകയായിരുന്ന 30 ലിറ്റർ ചാരായവുമായി യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കീഴരിയൂർ സ്വദേശികളായ കുട്ടമ്പത്തു മീത്തൽ വീട്ടിൽ കുഞ്ഞിക്കേളപ്പൻ്റെ മകൻ സജിലേഷ് കെ എം (കരിമാടി 36), പലപ്പറമ്പത്തു മീത്തൽ വീട്ടിൽ പ്രകാശൻ്റെ മകൻ അമൻ പി എം (26) എന്നിവരെയാണ് സംഘം പിടികൂടിയത്. ഇന്നലെ രാത്രി 8 മണിയോടുകൂടിയാണ് കൊയിലാണ്ടി താമരശ്ശേരി ഓവർ ബ്രിഡ്ജിന് അടിയിലെ റോഡിൽ വെച്ച് KL 56 Z 3905 നമ്പർ സുസുകി സ്കൂട്ടറിൽ യുവാക്കള പിടികൂടിയത്.

കൊയിലാണ്ടി താലൂക്ക് എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ കെ പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയേയും തൊണ്ടി മുതലുകളും സഹിതം പിടികൂടിയത്. പ്രതികൾക്കെതിരെ U/S 8(1) & (2) & 67 B പ്രകാരം CR NO 4/2026 കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അബ്ദുൾ സമദ്, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് മാരായ രാകേഷ് ബാബു, ഷംസുദ്ധീൻ, അനീഷ്‌കുമാർ, ദീൻ ദയാൽ, സിവിൽ എക്സൈസ് ഓഫീസർ വിവേക്, സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ്‌കുമാർ എന്നിവരും ഉണ്ടായിരുന്നു.




