ചേമഞ്ചേരിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് 10 ലിറ്റർ ചാരായം പിടികൂടി
കൊയിലാണ്ടി: ചേമഞ്ചേരി സ്വദേശിയുടെ വീട്ടിൽ നിന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായം പിടികൂടി. ചിനിച്ചേരി കളങ്കോട്ട് താഴെ ശശിയുടെ മകൻ സുധീഷ് എന്നയാളെയാണ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു. കൊയിലാണ്ടി റെയിഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ശിവകുമാറും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
.

.
പ്രതിക്കെതിരെ അബ്ക്കാരി നിയമപ്രകാരം കേസെടുത്തു. ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ രാകേഷ് ബാബു, ദീൻ ദയാൽ, ഷംസുദ്ധീൻ , വനിതാ സി ഇ ഒ അഖില എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.



