KOYILANDY DIARY.COM

The Perfect News Portal

“എക്സാംസ് ഓൺ ഡിമാൻഡ്’
നടപ്പാക്കണം; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന സമയത്തുകൂടി പരീക്ഷകൾ നടത്തുന്ന ‘എക്സാംസ് ഓൺ ഡിമാൻഡ്’ രീതി കേരളത്തിലെ സർവകലാശാലകളിൽ നടപ്പാക്കുന്നത്‌ പരിഗണിക്കണമെന്ന് മന്ത്രി ആർ ബിന്ദു. നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾക്കായുള്ള പരിശീലന പരിപാടികളുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

 

 

ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി രാജൻ വർഗീസ് അധ്യക്ഷനായി. കേരള സർവകലാശാലാ രജിസ്ട്രാർ അനിൽകുമാർ, ഐക്യുഎസി ഡയറക്ടർ ഷാജി, സിൻഡിക്കറ്റ് അംഗം മനോജ്, എഫ്‌വൈയുജിപി കോ–- ഓർഡിനേറ്റർ പ്രിൻസ് എന്നിവർ സംസാരിച്ചു.  സെപ്തംബർ മൂന്നിന് കണ്ണൂർ സർവകലാശാലയിലും നാലിന് കലിക്കറ്റ് സർവകലാശാലയിലും ആറിന്‌ എംജി സർവകലാശാലയിലും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശിൽപ്പശാലകൾ സംഘടിപ്പിക്കും.

 

Share news