ഏറ്റവും മികച്ച മലിനീകരണ നിയന്ത്രണം സാധ്യമാക്കിയ കേരളത്തിലെ ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രിയെ തെരഞ്ഞെടുത്തു. 500ലധികം കിടക്കകളുള്ള ആശുപത്രികളുടെ ഗണത്തിൽ ആണ് എറണാകുളം ജനറൽ ആശുപത്രി ഈ നേട്ടം സ്വന്തമാക്കിയത്. 75 ഘടകങ്ങൾ വിലയിരുത്തിയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എറണാകുളം ജനറൽ ആശുപത്രിക്ക് ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത് എന്ന് മന്ത്രി പി രാജീവ് പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു .
വേസ്റ്റ് മാനേജ്മെൻറ്, മാലിന്യ നിർമാർജ്ജനത്തിൽ ജീവനക്കാരുടെ പങ്കാളിത്തം, നൂതനമായ ആശയങ്ങൾ സാധ്യമാക്കാൻ പ്ലാസ്റ്റിക് വേസ്റ്റുകളുടെ നിയന്ത്രണവും, സംസ്കരണവും, പുനഃരുപയോഗവും, ഈ-വേസ്റ്റ് മാനേജ്മെൻറ് തുടങ്ങി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ സ്ഥാപനങ്ങൾ നടത്തിയ പ്രവർത്തനം വിലയിരുത്തിയാണ് പുരസ്കാര പ്രഖ്യാപനം.
മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്
Advertisements
500ലധികം കിടക്കകളുള്ള ആശുപത്രികളുടെ ഗണത്തിൽ ഏറ്റവും മികച്ച മലിനീകരണ നിയന്ത്രണം സാധ്യമാക്കിയ കേരളത്തിലെ ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രിയെ തെരഞ്ഞെടുത്തിരിക്കുകയാണ്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 75 ഘടകങ്ങൾ വിലയിരുത്തിയാണ് എറണാകുളം ജനറൽ ആശുപത്രിക്ക് ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത്. വേസ്റ്റ് മാനേജ്മെൻറ്, മാലിന്യ നിർമാർജ്ജനത്തിൽ ജീവനക്കാരുടെ പങ്കാളിത്തം, നൂതനമായ ആശയങ്ങൾ സാധ്യമാക്കാൻ പ്ലാസ്റ്റിക് വേസ്റ്റുകളുടെ നിയന്ത്രണവും, സംസ്കരണവും, പുനഃരുപയോഗവും, ഈ-വേസ്റ്റ് മാനേജ്മെൻറ് തുടങ്ങി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ സ്ഥാപനങ്ങൾ നടത്തിയ പ്രവർത്തനം വിലയിരുത്തിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
രോഗീപരിചരണത്തിനും സുരക്ഷിതത്വത്തിനും വേണ്ടി നിരവധി പദ്ധതികൾ എറണാകുളം ജനറൽ ആശുപത്രി ഒരുക്കിയിട്ടുണ്ട്. 279 സോളാർ പാനലുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഒരു ലക്ഷത്തി മുപ്പതിനായിരം ലിറ്റർ മഴവെള്ളം ഉൾക്കൊള്ളുന്ന സംഭരണി ഒരുക്കിയിട്ടുണ്ട്.
ആശുപത്രിജന്യ ജൈവമാലിന്യങ്ങളെ എയ്റോബിക് കമ്പോസ്റ്റിലൂടെയും വിൻഡ്രോ കമ്പോസ്റ്റിലൂടെയും ബയോഗ്യാസ് പ്ലാൻറ്ലൂടെയും വളമാക്കിമാറ്റാനും ആശുപത്രികളിലെ പച്ചക്കറി തോട്ടങ്ങൾക്കും, ഔഷധോദ്യാനത്തിനും പൂത്തോട്ടത്തിനും എറണാകുളം കോർപ്പറേഷനു കീഴിലുള്ള സുഭാഷ് പാർക്കിലെ ചെടികൾക്കും വളമാകുന്ന പ്രക്രിയ നടക്കുന്നു. പ്ലാസ്റ്റിക് 5 വിവിധ ക്യാറ്റഗറി ആയി തിരിച്ച് അംഗീകൃത ഏജൻസി മുഖാന്തരം പുനരുപയോഗിക്കുന്നു.