എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് സർവീസ് തുടരണം; റെയിൽവേ മന്ത്രിക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് സർവീസ് തുടരണമെന്ന് റെയിൽവേ മന്ത്രിക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. എറണാകുളം-ബെംഗളൂരു റൂട്ടിലെ തിരക്ക് കൂടി ചൂണ്ടിക്കാണിച്ച് സർവീസ് തുടരണമെന്നും കത്തിൽ പറഞ്ഞു. സർവീസ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും കത്തിലൂടെ എം പി ചൂണ്ടിക്കാട്ടി.

ഈ റൂട്ടിലെ സ്ഥിരം യാത്രികരുടെ ബുദ്ധിമുട്ടുകളും സ്വകാര്യ ഗതാഗത മേഖലയിലെ ലോബികളുടെ ഇടപെടലുകളുടെ സാധ്യതകളും പരിശോധിച്ച് വിഷയത്തിൽ ഇടപെടണമെന്ന് എം പി കത്തിൽ വ്യക്തമാക്കി. വളരെ വിജയകരമായുള്ള ഈ സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുമ്പോൾ, മംഗളൂരു-ഗോവ റൂട്ട് പോലെയുള്ള അധികം തിരക്കില്ലാത്ത മറ്റ് വന്ദേ ഭാരത് സർവീസുകൾ പ്രവർത്തിക്കുന്നത് തുടരുന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബെംഗളൂരുവുമായുള്ള തിരുവനന്തപുരത്തിന്റെ കണക്ഷൻ വർദ്ധിപ്പിക്കുന്നതിനും യാത്ര ദുരിതം ഒഴിവാക്കാൻ ബെംഗളൂരു-തിരുവനന്തപുരം സർവീസ് ആയി നീട്ടണമെന്നും എം പി കത്തിൽ ആവശ്യപ്പെട്ടു.

