KOYILANDY DIARY.COM

The Perfect News Portal

ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ മകള്‍ ഡോ. മാലതി ദാമോദരന്‍ (87) അന്തരിച്ചു

തിരുവനന്തപുരം: ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു. സംസ്‌കാരം: ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ശാന്തികവാടത്തിൽ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ മകളാണ്. ശാസ്തമംഗലം ലെയിനിലുള്ള വീട്ടിൽ പുലർച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം. ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂരിൽ ധിശുരോഗ വിദഗ്‌ധയായി മാലതി സേവനം അനുഷ്‌ഠിച്ചിരുന്നു. അവിടെ നിന്നും വിരമിച്ച ശേഷം ശാസതമംഗലത്ത ശ്രീ രാമകൃഷ്‌ണ മിഷൻ ആശുപത്രിയിൽ ജോലി ചെയ്‌തു.
.
ഇന്ത്യയിലെ പ്രമുഖ ജനകീയാരോഗ്യ സംഘടനയായ മെഡിക്കോ ഫ്രണ്ട്സ് സർക്കിളിന്റെ പ്രവർത്തകയായിരുന്നു. പരേതനായ ഡോ. എ ഡി ദാമോദരൻ ആണ് ഭർത്താവ്. മക്കൾ: പ്രൊഫ. സുമംഗല (ഡൽഹി യൂണിവേഴ്‌സിറ്റി അധ്യാപിക), ഹരിഷ് ദാമോദരൻ (ഇന്ത്യൻ എക്‌സ്പ്രസ് റൂറൽ എഡിറ്റർ). സഹോദരങ്ങൾ: ഇ എം രാധ, പരേതരായ ഇ എം ശ്രീധരൻ, ഇ എം ശശി.
Share news