KOYILANDY DIARY.COM

The Perfect News Portal

‘മസ്തകത്തിൽ പരുക്ക് പറ്റിയ ആനയുടെ ആരോഗ്യനില തൃപ്തികരം’: വാഴച്ചാൽ ഡിഎഫ്ഒ

മസ്തകത്തിൽ പരുക്ക് പറ്റിയ ആനയുടെ ആരോഗ്യനില തൃപ്തികരമെന്ന് വാഴച്ചാൽ ഡിഎഫ്ഒ ലക്ഷ്മി ആർ. വിദഗ്ധ ചികിത്സ നൽകി ആനയെ രക്ഷപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ന് നടന്നത് സങ്കീർണമായ ദൗത്യം ആയിരുന്നുവെന്നും ആനയെ ഡോക്ടർമാർ വിശദമായി പരിശോധിക്കുമെന്നും അവർ പറഞ്ഞു.

ആന ആരോഗ്യവാൻ ആയാലേ ദൗത്യം പൂർണ വിജയം എന്ന് പറയാൻ കഴിയൂവെന്ന് ഡോ. അരുൺ സക്കറിയ പ്രതികരിച്ചു. ഒരു അടിയോളം ആഴമുള്ളതാണ് ആനയുടെ മസ്തകത്തിലെ മുറിവ്. ഒന്നര മാസത്തോളം ചികിത്സ വേണ്ടി വരും. ആദ്യം നൽകിയ ചികിത്സ ഗുണം ചെയ്തുവെന്നും ഒരാഴ്ചയ്ക്ക് ശേഷമാണ് ആനയുടെ ആരോഗ്യ സ്ഥിതി മോശമായതെന്നും അദ്ദേഹം പറഞ്ഞു.

 

Share news