KOYILANDY DIARY.COM

The Perfect News Portal

ചരിത്രത്തിലാദ്യമായി തുടർച്ചയായി 10 കോടി യൂണിറ്റ് തൊട്ട് കേരളത്തിലെ വൈദ്യുതി ഉപഭോഗം

ചരിത്രത്തിലാദ്യമായി തുടർച്ചയായി 10 കോടി യൂണിറ്റ് തൊട്ട് കേരളത്തിലെ വൈദ്യുതി ഉപഭോഗം. ഇന്നലെ കേരളം ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഏപ്രില്‍ 13 ന് 10.030 കോടി യൂണിറ്റ് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയ 9.288 കോടി യൂണിറ്റ് എന്ന റെക്കോഡാണ് രണ്ടുദിവസങ്ങളിലായി മറികടന്നത്.

ഈ വര്‍ഷം മാര്‍ച്ച് 13ന് 9.022 കോടി യൂണിറ്റും മാര്‍ച്ച് 14 ന് 9.204 കോടി യൂണിറ്റും വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയിരുന്നു. അതേസമയം പ്രധാന ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിലെ ജലനിരപ്പ് ദിവസം തോറും ഒരു ശതമാനം വീതം കുറയുകയാണ്. ഇടുക്കി അണക്കെട്ടില്‍ ഇന്നലെ 36 ശതമാനം വെള്ളമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് 35 ശതമാനമായി കുറഞ്ഞു.

Share news