KOYILANDY DIARY.COM

The Perfect News Portal

ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സി ഐ ടി യു) കൊയിലാണ്ടി ഏരിയ സമ്മേളനം

കൊയിലാണ്ടി: ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സിഐടിയു) കൊയിലാണ്ടി ഏരിയ സമ്മേളനം കൊയിലാണ്ടി റഹ്മത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സിഐടിയു കൊയിലാണ്ടി ഏരിയ സെക്രട്ടറി സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഏരിയ പ്രസിഡണ്ട് സതീഷ് ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി. പീതാംബരൻ രക്തസാക്ഷി പ്രമേയവും, സത്യൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും വത്സരാജ് വരവ് ചിലവ് കണക്കും യു ഗോപിനാഥ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അസോസിയേഷൻ ഏരിയ സെക്രട്ടറി പ്രജീഷ് പന്തരിക്കര സ്വാഗതവും പീതാംബരൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സതീഷ് ചന്ദ്രനെ പ്രസിഡണ്ടായും, പ്രജീഷ് പന്തരിക്കരയെ സെക്രട്ടറിയായും പീതാംബരനെ ട്രഷററായും തെരഞ്ഞെടുത്തു.

Share news