നന്തി സ്വദേശിയായ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മൂടാടി: വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, നന്തിയിലെ കുറൂളികുനി ശ്രീധരൻ (62) ആണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഭാര്യയും മകനും മരിണപ്പെട്ടതോടെ ശ്രീധരൻ തനിച്ചായിരുന്നു വീട്ടിൽ താമസം, അമ്മയും സഹോദരങ്ങളും താമസിക്കുന്ന തറവാട് വീട്ടിൽ ഇടക്കിടെ വന്നു പോവാറുണ്ടായിരുന്നതായാണ് അറിയുന്നത്.

രണ്ട് ദിവസമായി തീരെ കാണാതിരുന്നതിനെ തുടർന്ന് മൊബൈല്‍ ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതിനാൽ ബന്ധുക്കൾ വീട്ടിലേക്ക് പോയി നോക്കിയപ്പോഴാണ് കിടപ്പുമുറിയുടെ തറയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. കൊയിലാണ്ടി പോലീസ്സ്ഥലത്തെത്തി ഇൻകസ്റ്റ് നടപടി ക്രമങ്ങള്‍ പൂർത്തീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


ഭാര്യ പരേതയായ സതി. മക്കൾ: ശ്രീജിത, പരേതനായ ശ്രീജിത്ത്. മരുമകൻ: ബിജു കൊടക്കാട്ടുംമുറി. പരേതനായ ഒണക്കൻ്റെയും മാണിക്കത്തിൻ്റെയും മകനാണ്. സഹോദരങ്ങൾ: അശോകൻ,കുഞ്ഞികൃഷ്ണൻ, ഷീബ, ഷാജി (ULCC) പരേതയായ ജാനകി.

