KOYILANDY DIARY.COM

The Perfect News Portal

പയറ്റുവളപ്പിൽ ഏകതാ റസിഡൻ്റ്സ് അസോസിയേഷൻ 7-ാം വാർഷികാഘോഷം

കൊയിലാണ്ടി: പയറ്റുവളപ്പിൽ ഏകതാ റസിഡൻസ് അസോസിയേഷൻ 7-ാം വാർഷികാഘോഷം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇപ്പോഴത്തെ കലുഷിതമായ ജീവിത സാഹചര്യങ്ങളിൽ കുടുംബങ്ങളെ ഏകതയോടെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ റസിഡൻസ് അസോസിയേഷനുകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അവർ പറഞ്ഞു. ഗിരീഷ് കുമാർ, ജാവില്ല അദ്ധ്യക്ഷത വഹിച്ചു. 

നാടക സംവിധായകനും,ഗാനരചയിതാവുമായ ശിവദാസ് പൊയിൽക്കാവ് മുഖ്യാതിഥിയായി, കോതമംഗലം സൗത്ത് എൽ. പി. സ്കൂളിന് അസോസിക്ഷേയേഷൻ നൽകുന്ന പ്രത്യേക സമ്മാനം സ്കൂൾ എച്ച്. എം. ബീന എം.എൽ.എ.യിൽ നിന്നും ഏറ്റുവാങ്ങി. വിവിധ മൽസരങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ ശിവദാസ് പൊയിൽക്കാവ് കൈമാറി.

മനോജ്പയറ്റുവളപ്പിൽ, കേളോത്ത് ശിവദാസ്, പി.കെ. ശശീന്ദ്രൻ, ടി. ടി. ശ്രീധരൻ, പി. പി. സുധീർ, വി. മുരളീകൃഷ്ണൻ, ബിജിനി ബാൽ, പി.വി. രാജേഷ്, ഇ.കെ.രാജൻ, ഷെൽന, രാജു തട്ടാരി എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. 

Advertisements
Share news