ബോധി ഗ്രന്ഥാലയത്തിൽ ഇ. റീഡിംഗ് കോർണർ പ്രവർത്തനമാരംഭിച്ചു

ചേമഞ്ചേരി: കാഞ്ഞിലശേരി ബോധി ഗ്രന്ഥാലയത്തിൽ ഇ. റീഡിംഗ് കോർണർ പ്രവർത്തനമാരംഭിച്ചു. ആദ്യ ഘട്ടത്തിൽ 300 ഓളം പുസ്തകങ്ങൾ വായനക്കായി തയ്യാറാക്കിയിട്ടുണ്ടന്നും കൊയിലാണ്ടി താലൂക്കിൽ ആദ്യാമായാണ് ഇ. റീഡിംഗ് സംവിധാനം ആരംഭിച്ചതെന്നും ഭാരവാഹികൾ അറിയിച്ചു.

ലൈബ്രറി പ്രവർത്തന സമയത്ത് (വൈകീട്ട് 4 മുതൽ 8 വരെ ) വായനക്കാർക്ക് ഈ കേന്ദ്രം പ്രയോജനപ്പെടുത്താവുന്നതാണ്. അക്ഷരം അഗ്‌നിയാണ്. അഗ്നി വെളിച്ചമാണ്. നന്മയിലേക്കുള്ള ഈ തിരിനാളം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബോധി പ്രവർത്തകർ പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.

