DYFI നേതാവിന്റെ വീടാക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം: സി. പി. ഐ. (എം)
 
        കൊയിലാണ്ടി : DYFI വെങ്ങളം മേഖലാ ട്രഷറർ മുനമ്പത്ത് ചാവണ്ടി ഷിബിൻരാജിനെയും അമ്മയെയും മദ്യ-മണൽ മാഫിയാ സംഘം വീട്ടിൽ കയറി അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഉടൻതന്നെ അറസ്റ്റ് ചെയ്യണണെന്ന് സി. പി. ഐ. എം. വെങ്ങളം ലോക്കൽ കമ്മിറ്റി എക്‌സൈസ് പോലീസ് ഡിപ്പാർട്ട്‌മെന്റ്കളോട് ആവശ്യപ്പെട്ടു. രണ്ട്‌പേരും കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ലോക്കൽ കമ്മിററി ശക്തമായി പ്രതിഷേധിച്ചു. മദ്യ മണൽ മാഫിയാ സംഘട്ടിൽപ്പെട്ട സഹോദരങ്ങളായ കാപ്പാട് മുളകുങ്ങരക്കണ്ടി ഷാജി. ഷൈജു, ഷിജു, എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയിട്ടുള്ളത്. കഴിഞ്ഞ കുറേ കാലമായി മദ്യ-മണൽ മാഫിയകൾക്കെതിരെ പ്രദേശത്ത് ഷിബിൻരാജിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. സമീപ ദിവസം ഇവവർക്കെതിരെ DYFI പോസ്റ്റർ പ്രചാരണവും നടത്തിയിരുന്നു. ഇതിൽ പ്രകോപികരായാണ് ഷിബിൻരാജിനെതിരെ അക്രമം നടത്താൻ തയ്യാറായതെന്ന് സി. പി. ഐ. എം. ആരോപിച്ചു. യോഗത്തിൽ ലോക്കൽ സെക്രട്ടറി പി. സി. സതീഷ് ചന്ദ്രൻ സംസാരിച്ചു.


 
                        

 
                 
                