DYFI ട്രോമാ കെയർ യൂണിറ്റിന് കൈത്താങ്ങായി വധൂവരന്മാരുടെ സഹായ ഹസ്തം

കൊയിലാണ്ടി: DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച പാലിയേറ്റീവ് & ട്രോമാകെയർ യൂണിറ്റിന് വധൂവരന്മാർ സഹായം നൽകി. ചേമഞ്ചേരി തുവ്വപ്പാറ പാല്യേക്കണ്ടി ശിവദാസന്റെ മകൾ ഡോ: ശരണ്യയുടെയും അശ്വിൻ രവിയുടെയും വിവാഹ ചടങ്ങിലാണ് ഉപഹാരം സമർപ്പിച്ചത്. DYFl മുൻ സംസ്ഥാന ജോ. സെക്രട്ടറി K K മുഹമ്മദ് ഉപഹാരം ഏറ്റുവാങ്ങി. കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ്, ബ്ലോക്ക് ജോ. സെക്രട്ടറി സന്തീപ് തുടങ്ങിയവർ സംബന്ധിച്ചു.
കഴിഞ്ഞ ദിവസം ട്രോമാകെയർ യൂണിറ്റിന് സഹോദര ദമ്പതികൾ സ്വർണ്ണാഭരണം സംഭാവനയായി നൽകിയിരുന്നു. വെങ്ങളം മേഖലയിൽ ടി. ടി സാമിയേട്ടന്റെ മക്കളായ സറിന്റെയും ഐശ്വര്യയുടെയും വിവാഹം നടന്നത്. ഐശ്വര്യയുടെ വിവാഹ ചടങ്ങിനിടയിൽ സറിൻ – റസില, ഐശ്വര്യ _ വിപിൻ എന്നീ സഹോദര ദമ്പതികൾ ചേർന്ന് മുൻ എം. എൽ. എ. പി. വിശ്വൻ മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ DYFl സംസ്ഥാന കമ്മറ്റി അംഗം അഡ്വ. LG ലിജീഷിന് സ്വർണ്ണാഭരണം കൈമാറിയിരുന്നു.

ട്രോമാകെയർ സംവിധാനത്തിന് പൊതുസമൂഹത്തിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ് കൂട്ടിച്ചേർത്തു.

