KOYILANDY DIARY.COM

The Perfect News Portal

Breeze ബസ്സിലെ സംഘർഷം ഡ്രൈവറുടെ ക്രിമിനൽ സ്വഭാവത്തിൻ്റെ തുടർച്ചയെന്ന് ഡിവൈഎഫ്ഐ

കൊയിലാണ്ടി: Breeze ബസ്സിലെ സംഘർഷം ഡ്രൈവറുടെ ക്രിമിനൽ സ്വഭാവത്തിൻ്റെ തുടർച്ചയെന്ന് ഡിവൈഎഫഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി. തിങ്കളാഴ്ച കൊയിലാണ്ടി ബസ്സ്റ്റാൻഡിലെ സംഘർഷത്തിന് കാരണമായത് സ്വകാര്യ ബസ്സിലെ ജീവനക്കാരുടെ ലഹരി ഉപയോഗവും, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധത്തിന് തെളിവുമാണ്. ബൈക്ക് യാത്രക്കാരായ ഉമ്മയും മകനും സഞ്ചരിച്ച വാഹനത്തിനെ  ചെങ്ങോട്ടുകാവ് ബൈപാസിലെ സർവീസ് റോഡിലെ ഒരു ബസ്സിന് കഷ്ടിച്ച് കടന്നുപോവാൻ പറ്റുന്നിടത്തു വെച്ച് അമിതവേഗതയിൽ മറികടക്കാൻ ശ്രമിച്ചപ്പോൾ അവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
.
.
ശേഷം നിർത്താതെ പോയ ബസ്സ് കൊയിലാണ്ടി പുതിയ സ്റ്റാൻ്റിൽ എത്തിയപ്പോൾ അതേകുറിച്ച് സംസാരിക്കാൻ ഡ്രൈവറുടെ അടുത്തേക്ക് ചെന്ന അജ്മൽ എന്ന ചെറുപ്പക്കാരനെ ബസ് ഡ്രൈവർ അമൽജിത്ത് ചവിട്ടി വീഴ്ത്തുകയും ജാക്കി ലിവർ ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച ഉമ്മയെ കേട്ടാലറയ്ക്കുന്ന വാക്കുകളുപയോഗിച്ച് പൊതുജനമധ്യത്തിൽ വെച്ച് അസഭ്യം പറയുകയുംചെയ്യുകയുമാണ് ഉണ്ടായത്. പരിക്ക് പറ്റിയ അജ്മലിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് വിധേയമാവുകയും ശേഷം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
.
തുടർന്ന് വീട്ടിലേക്ക് പോവുന്നതിനിടെ സ്റ്റാൻസിൽ എത്തിയ അജ്മലിനെ കണ്ട ഡ്രൈവർ പ്രകോപനവുമായി വീണ്ടും വന്നപ്പോൾ വാക്ക് തർക്കമാവുകയും ചെയ്തു. നാട്ടുകാർ ഓടികൂടിയതോടെ ഡ്രൈവർ പെട്ടന്ന് സീറ്റിൽ കയറി അമൽജിത്ത് ബസ്സ് പെട്ടന്ന് മുന്നോട്ടെടുക്കുകയും അതിവേഗത്തിൽ നാഷണൽ ഹൈവേയിലേക്ക് ഓടിച്ച് കയറ്റുകയും ചെയ്തു. ഡ്രൈവറുടെ ഈ ശ്രമത്തിനിടെ ബസ്സ് മറ്റൊരു ബസ്സിനിടിക്കുകയും ജനങ്ങളുടെ ജീവന് ഭീഷണിയായ രൂപത്തിൽ ഓടിക്കുകയുമാണ് ഉണ്ടായത്.
.
.
തുടർന്ന് കൊയിലാണ്ടി കോടതിക്ക് മുന്നിൽ വെച്ച് നാട്ടുകാർ ബസ്സ് തടഞ്ഞപ്പോൾ ലഹരിയിലായിരുന്ന ഈ ഡ്രൈവർ അക്രമാസക്തനാവികയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. മറ്റൊരു ബസ്സിലെ കണ്ടക്ടറെ അടിച്ച് ബോധം കൊടുത്തിയ കേസിലും, മറ്റ് പത്തോളം ക്രിമിനൽ കേസിലും പ്രതിയായ ഈ ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് കൊയിലാണ്ടി MVD സസ്പെൻ്റ് ചെയ്തത് (അപകടകരമായ വിധത്തിൽ വാഹനമോടിച്ചതിന്) ഏതാനും ദിവസങ്ങൾക്കുള്ളിലാണ് തിരിച്ച് കിട്ടിയത്.
.
കൊയിലാണ്ടിയിലെ ലഹരി മാഫിയാ സംഘവുമായും, ക്വട്ടേഷൻ സംഘങ്ങളുമായും ബന്ധമുള്ള ഈ ഡ്രൈവർക്കെതിരെ പോലീസ് അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്ന് Dyfi കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ആവിശ്യപ്പെട്ടു. കൊയിലാണ്ടിയിലും പരിസര പ്രദേശത്തുമുള്ള ലഹരി മാഫിയാ സംഘങ്ങളെയും, ഇത്തരം സാമൂഹ്യദ്രോഹികളെയും, ക്വട്ടേഷൻ സംഘങ്ങളേയും തുരത്തുന്നതിനാവിശ്യമായ എല്ലാ പ്രവർത്തനങ്ങൾക്കും Dyfi നേതൃത്വം നല്കുമെന്ന് ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷും പ്രസിഡൻ്റ് സതീഷും അറിയിച്ചു.
Share news