KOYILANDY DIARY.COM

The Perfect News Portal

കർണാടകയിലെ കോൺഗ്രസ് ‘ബുൾഡോസർ രാജി’നെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

.
കാപ്പാട്: കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ജനവിരുദ്ധമായ ‘ബുൾഡോസർ രാജി’നെതിരെ ഡിവൈഎഫ്ഐ കാപ്പാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പാവപ്പെട്ട മനുഷ്യരുടെ കിടപ്പാടം തകർക്കുന്ന കോൺഗ്രസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
​പ്രതിഷേധ പരിപാടി ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. മേഖല ട്രഷറർ ജിഷ്ണു ബാലു ചടങ്ങിൽ സംസാരിച്ചു. മേഖല സെക്രട്ടറി കിരൺലാൽ സ്വാഗതവും എസ്എഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറി അഭിറാം വി. കെ നന്ദിയും പറഞ്ഞു. 
Share news