DYFI ചെറുവണ്ണൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ചെറുവണ്ണൂർ: ചെറുവണ്ണൂർ പഞ്ചായത്ത് UDF ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും പുറക്കാംമലയിലെ അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിനെതിരെ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് DYFI ചെറുവണ്ണൂർ പഞ്ചായത്ത് ഓഫീസ് ഉപയോഗിച്ചു. DYFI ജില്ലാ കമ്മിറ്റി അംഗവും പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറിയുമായ വി കെ അമർ ഷാഹി ഉദ്ഘാടനം ചെയ്തു.
DYFI ബ്ലോക്ക് വൈസ് പ്രസിഡണ്ട് അതുൽ ദാസ് അധ്യക്ഷത വഹിച്ചു,

ചെറുവണ്ണൂർ മേഖലാ സെക്രട്ടറി മനു ശ്രീപുരം സ്വാഗതം പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി അംഗം എ കെ അഭിരാജ്, CPIM ലോക്കൽ സെക്രട്ടറി ടി മനോജ്, അവള മേഖലാ സെക്രട്ടറി അരുൺ ലാൽ, SFI കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം അസിൽ ബാനു, ലോക്കൽ കമ്മിറ്റി അംഗം ഷൈനി, അവള ലോക്കൽ കമ്മിറ്റി അംഗം സത്യൻ ചോല എന്നിവർ സംസാരിച്ചു
