DYFI ഫുട്‌ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: DYFI കൊയിലാണ്ടി സൗത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫുട്‌ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കുറുവങ്ങാട് (മണക്കുളങ്ങര) മിനിസ്റ്റേഡിയത്തിൽവെച്ച് നടന്ന മത്സരം നഗരസഭ ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ചാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്. മേഖലാ പ്രസിഡണ്ട് ഗോകുൽദാസ് എം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം സി.എം. രതീഷ്, ബിജീഷ്. എം, ഷാജു ആർ.കെ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറിരജീഷ്. കെ സ്വാഗതം പറഞ്ഞു.

