പൂക്കാട് സർവ്വീസ് റോഡിലെ ഡ്രൈനേജിന് സ്ലാബ് ഇല്ലാത്തത് കാരണം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു

കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് സർവ്വീസ് റോഡിലെ ഡ്രൈനേജിന് സ്ലാബ് ഇല്ലാത്തത് കാരണം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാകുന്നു. ഇന്ന് അതി രാവിലെ ഒരു കാറ് പൂക്കാട് പ്രീമിയർ മെഡിക്കൽസിന് മുൻവശം ട്രൈനേജിലേക്ക് ഇറങ്ങി അപകടത്തിൽപ്പെടുകയുണ്ടായി. ആർക്കും പരിക്കില്ല. അപാകതകൾ നാട്ടുകാർ നേരത്തെ അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെയും പരിഹാരമാകാത്തതാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്.
