KOYILANDY DIARY.COM

The Perfect News Portal

പയ്യോളിയിൽ മദ്യപിച്ച് ബസ്സ് ഓടിച്ച ഡ്രൈവർ പിടിയിൽ

പയ്യോളി: മദ്യപിച്ച് ബസ്സ്  ഓടിച്ച ഡ്രൈവർ പിടിയിൽ. വടകര കടമേരി പടിഞ്ഞാറെ കണ്ടിയിൽ എൻ. രാജീവ് (49) ആണ് പിടിയിലായത്. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘മാക്സി മില്യൻ’ എന്ന ബസ് ഓടിച്ച ഇയാളെ  കഴിഞ്ഞ ദിവസം പയ്യോളി ബസ്സ്റ്റാൻഡിൽ വെച്ച് ആൽകോ സ്കാൻ വാനിൻ്റെ സഹായത്തോടെയായിരുന്നു പോലീസ് പിടികൂടിയത്. ബസ്സ് കസ്റ്റഡിയിലെടുത്തിരുന്നു.

മൂന്നു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഇയാൾ പിടിയിലാവുന്നത്. കഴിഞ്ഞ ഫെബ്രുവരി 24-ന് ഈ റൂട്ടിൽത്തന്നെ മറ്റൊരു ബസ്സ് ഓടിക്കുമ്പോഴായിരുന്നു പരിശോധനയിൽ പിടിക്കപ്പെട്ടത്. അന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്നും പോലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു പറഞ്ഞു.
Share news