KOYILANDY DIARY.COM

The Perfect News Portal

ഡോ. വന്ദനാദാസ് കൊലപാതകം: പ്രതി സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം നെടുമ്പന യുപി സ്‌കൂൾ അധ്യാപകനായിരുന്ന സന്ദീപിനെതിരെ  നടപടി സ്വീകരിച്ചത്. ഇയാളെ മുമ്പ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്‌തിരുന്നു.

സന്ദീപ് അധ്യാപക സമൂഹത്തിന് തന്നെ കളങ്കമാണ്. സന്ദീപിന്റെ യാതൊരു ന്യായീകരണവും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും കാരണം കാണിക്കൽ നോട്ടീൽ സന്ദീപ് നൽകിയ മറുപടി തൃപ്‌തികരമല്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Share news