BAMS ബിരുദ പഠനം പൂർത്തിയാക്കിയ ഡോക്ടർ വി അശ്വതി സതീഷിനെ അനുമോദിച്ചു
കൊയിലാണ്ടി: BAMS ബിരുദ പഠനം പൂർത്തിയാക്കിയ ഡോക്ടർ വി അശ്വതി സതീഷിനെ പിറവി സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രസിഡണ്ട് രാജഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സത്യൻ നമ്പൂരികണ്ടി, ഷെർലി എ കെ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. സുനിൽ മാണിക്യം വീട്ടിൽ, ഗണേശൻ അമ്മ, മനോജ് കരുവാണ്ടി, ഷൈജു പി കെ, വിജയൻ കോറോത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

അനിൽകുമാർ, നിഷാന്ത് അമ്മ, രജീഷ് കെ എം, വിനോദ് KKR, കരുണൻ MV, രാഗേഷ് എന്നിവർ നേതൃത്വം നൽകി. ഡോക്ടർ അശ്വതി അനുമോദന ചടങ്ങിന് നന്ദി രേഖപെടുത്തി. പിറവി സെക്രട്ടറി പ്രമോദ് രാരോത്ത് സ്വാഗതവും പ്രബീഷ് പി കെ നന്ദിയും പറഞ്ഞു.

