KOYILANDY DIARY

The Perfect News Portal

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാന ദിനത്തിൻ്റെ ഭാഗമായി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി

കൊയിലാണ്ടി: ജനസംഘം സ്ഥാപക നേതാവും മുൻ ലോക്സഭാ പ്രതിപക്ഷ നേതാവുമായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാന പാഷികം ജൂൺ 23 മുതൽ ജൂലായ് 26 വരെ ആചരിക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. സ്റ്റേറ്റ് കൗൺസിൽ അംഗം വായനാരി വിനോദ് ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നടത്തി.
എസ്.ആർ.ജയ് കിഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ.വി. നിധിൻ, കെ.വി. സുരേഷ്, പി. പി. രാജീവൻ, ഒ. മാധവൻ, ടി.പി. പ്രീജിത്ത്, ജിതേഷ് കാപ്പാട്, പി.പി. സുധീർ, സംസാരിച്ചു. ബൂത്തു തലങ്ങളിൽ സമ്മേളനവും, അനുസ്മരണവും, സംഘടിപ്പിക്കുമെന്ന് എസ്.ആർ. ജയ് കിഷ് അറിയിച്ചു.