ഡോക്ടർ ശ്യാമപ്രസാദ് മുഖർജി അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: ജനസംഘം സ്ഥാപകനും ആദ്യ നെഹ്റു മന്ത്രിസഭയിലെ വ്യവസായ മന്ത്രിയുമായിരുന്ന ഡോക്ടർ ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാന ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു.
.

.
ബിജെപി കോഴിക്കോട് നോർത്ത് ജില്ല വൈസ് പ്രസിഡണ്ട് വി സി ബിനീഷ് അനുസ്മരണ പ്രഭാഷണം നടത്തി. കൊയിലാണ്ടി മണ്ഡലം അധ്യക്ഷൻ കെ കെ വൈശാഖ് അധ്യക്ഷത വഹിച്ചു. അഡ്വ. വി സത്യൻ, വായനാരി വിനോദ്, ജിതേഷ് കാപ്പാട്, അതുൽ പെരുവട്ടൂർ, കെ വി സുരേഷ് എന്നിവർ സംസാരിച്ചു.
