KOYILANDY DIARY.COM

The Perfect News Portal

കലിക്കറ്റ് സർവകലാശാലാ പരീക്ഷാ കൺട്രോളറായി ഡോ. പി സുനോജ് കുമാർ ചുമതലയേറ്റു

തേഞ്ഞിപ്പലം കലിക്കറ്റ് സർവകലാശാലാ പരീക്ഷാ കൺട്രോളറായി ഡോ. പി സുനോജ് കുമാർ ചുമതലയേറ്റു. ഡോ. ഡി പി ഗോഡ്‌വിൻ സാംരാജ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. സർവകലാശാലാ ബോട്ടണി പഠനവകുപ്പ് പ്രൊഫസറായ ഡോ. പി സുനോജ് കുമാർ കോഴിക്കോട് എലത്തൂർ ചെട്ടിക്കുളം സ്വദേശിയാണ്. നിലവിൽ സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത്ത് സയൻസ് ഡയറക്ടർ, ഡോ. എം എസ് സ്വാമിനാഥൻ ചെയർ കോ ഓർഡിനേറ്റർ എന്നീ ചുമതലകൾ വഹിക്കുന്നു.

 

 

Share news
error: Content is protected !!