‘ഒന്നും മാതാപിതാക്കളിൽ നിന്ന് മറച്ചുവെക്കരുത്’; മുഖ്യമന്ത്രിക്ക് പുതുതലമുറയോട് പറയാനുള്ളത്…
.
ഒന്നും മാതാപിതാക്കളിൽ നിന്ന് മറച്ചുവെക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന മോഹൻലാലും മുഖ്യമന്ത്രിയും തമ്മിലുള്ള അഭിമുഖത്തിൽ മുഖ്യമന്ത്രിക്ക് മുത്തശ്ശനെന്ന നിലയിൽ എന്താണ് പുതു തലമുറയോട് പറയാനുള്ളതെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ കാണുന്ന കാര്യങ്ങൾ മാതാപിതാക്കൾ കാണുന്നതിൽ തടസ്സമില്ലാത്ത സാഹചര്യം ഉണ്ടാകണമെന്നും കാര്യങ്ങൾ സ്വകാര്യമായി ചെയ്യുന്ന നില ചെറുപ്പത്തിലേ ഒഴിവാക്കണം. ഇത് എന്താണ് കാണാവുന്നത് എന്താണ് കാണാൻ പാടില്ലാത്തത് എന്നതിനെക്കുറിച്ച് കുട്ടികളിൽ ഒരു ധാരണയുണ്ടാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

താൻ വീട്ടിലെത്തിയാൽ പുറത്തുള്ള എല്ലാ തിരക്കുകളിൽ നിന്നും മാറി ഒരു സാധാരണ അച്ഛനായും മുത്തച്ഛനായും മാറുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. വീട്ടിലെത്തിയാൽ താൻ അവിടുത്തെ ഒരാളായി മാറുന്നതിൽ തനിക്ക് യാതൊരു പ്രയാസവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്മാർട്ട്ഫോണുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) വഴി ഇന്നത്തെ കുട്ടികൾക്ക് അറിവ് സമ്പാദിക്കാൻ വലിയ അവസരങ്ങളുണ്ട്. വിവരങ്ങൾ അവരുടെ വിരൽത്തുമ്പിൽ ലഭ്യമാണെന്നത് പഴയ കാലത്തെ അപേക്ഷിച്ച് വലിയ മാറ്റമാണെന്ന് അദ്ദേഹം പറയുന്നു.




