KOYILANDY DIARY

The Perfect News Portal

ഡോണാൾഡ് ട്രംപ് അയോഗ്യൻ; 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

ന്യൂയോർക്ക്‌: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ വിലക്കി സുപ്രീംകോടതി. കൊളറാഡോ സുപ്രീംകോടതിയുടേതാണ് നിർണായക വിധി. 2021 ജനുവരി 6ന് ക്യാപിറ്റോളിലുണ്ടായ കലാപസമാനമായ പ്രതിഷേധത്തിൽ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് മുൻ പ്രസിഡണ്ടിനെ പ്രസിഡൻഷ്യൽ തെരെഞ്ഞെടുപ്പിൽ നിന്ന് വിലക്കിയുള്ള സുപ്രീംകോടതി വിധി ഉണ്ടാകുന്നത്.

“പ്രക്ഷോഭത്തിലോ കലാപത്തിലോ” ഏർപ്പെട്ട ഉദ്യോഗസ്ഥരെ അധികാരം വഹിക്കുന്നതിൽ നിന്ന് വിലക്കുന്ന 14-ാം ഭേദഗതിയുടെ വ്യവസ്ഥ പ്രകാരമാണ് വിധി. യുഎസ് ചരിത്രത്തിൽ ഇത്തരത്തിൽ അയോഗ്യനാക്കപ്പെടുന്ന ആദ്യത്തെ പ്രസിഡണ്ട് സ്ഥാനാർത്ഥിയാണ് ട്രംപ്. വിധിക്കെതിരെ യുഎസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകാം. വിധി യുഎസ് സുപ്രീം കോടതിയും ശരിവച്ചാൽ കൊളറാഡോ സ്റ്റേറ്റിൽ മത്സരിക്കാൻ ട്രംപിന് സാധിക്കില്ല. 2020 ൽ ബൈഡൻ 13ൽ അധികം പോയിന്റുകൾ നേടിയാണ് ഇവിടെ വിജയിച്ചത്.