കോഴിക്കോട് ബീച്ചിൽ ഡോൾഫിൻ കരയ്ക്കടിഞ്ഞു

കോഴിക്കോട് ബീച്ചിൽ ഡോൾഫിൻ കരയ്ക്കടിഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് സൗത്ത് ബീച്ചിൽ കോതി റോഡിനോട് ചേർന്ന് കരയിൽ അഞ്ചടി നീളമുള്ള ഡോൾഫിൻ അടിഞ്ഞത്. ബോട്ടിൽ നോസിൽ വിഭാഗത്തിൽപ്പെടുന്ന പെൺ ഡോൾഫിൻ കുട്ടിയാണിത്. ഫോറസ്റ്റ് സർജൻ ഡോ. അരുൺ സത്യൻ സ്ഥലത്തുവെച്ചുതന്നെ പോസ്റ്റ്മോർട്ടം നടത്തി മറവ് ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം എസ് പ്രസുതരാജ്, കോർപറേഷൻ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
