KOYILANDY DIARY.COM

The Perfect News Portal

കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ (CITU) നേതൃത്വത്തിൽ ഡിവിഷൻ ഓഫീസ് ധർണ്ണ

കൊയിലാണ്ടി: കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ (CITU) നേതൃത്വത്തിൽ ഡിവിഷൻ ഓഫീസിന് മുമ്പിൽ ജീവനക്കാരുടെ ധർണ്ണ നടത്തി. മൂടാടി കെൽട്രോൺ ലൈറ്റിംഗ് ഡിവിഷന് മുന്നിൽ നടന്ന ധർണ മൂടാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി കെ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് പ്രജോഷ് അദ്ധ്യക്ഷത വഹിച്ചു.
ശമ്പളപരിഷ്കരണം അടിയന്തരമായിനടപ്പിലാക്കുക, കരാർ/ കാഷ്വൽ / കാഷ്വൽ ബദലി ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മാനേജ്മെൻറ് സംവിധാനം ശക്തിപ്പെടുത്തുക, തൊഴിലാളി വിഭാഗം നോട്ടിഫിക്കേഷൻ നിയമനങ്ങൾ പൂർത്തിയാക്കുക, കെൽട്രോണിനെ തകർക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണസംഘടിപ്പിച്ചത്.
കെ ഇ എ ജനറൽ സെക്രട്ടറി ആർ സുനിൽ, പി എൻ വേണുഗോപാൽ, മനു, അനിൽകുമാർ, പി ശശി (സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി) തുടങ്ങിയവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് സ്വാഗതം പറഞ്ഞു. അജ്മൽ നന്ദി രേഖപെടുത്തി.
Share news