ഭിന്നശേഷി വിഷയം; കെ.പി.എസ്.ടി.എ കൺവെൻഷൻ നടത്തി

ഭിന്നശേഷി വിഷയം; കെ.പി.എസ്.ടി.എ കൺവെൻഷൻ നടത്തി. ഭിന്നശേഷി വിഷയത്തിൽ പതിനായിരത്തിൽപരം അദ്ധ്യാപകരുടെ നിയമന അംഗീകാര കാര്യത്തിൽ സർക്കാർ നടത്തുന്ന ഒളിച്ചുകളി ഉടനെ അവസാനിപ്പിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് കെ. അബ്ദുൽ മജീദ് ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ലാ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ദിനംപ്രതി ഇറക്കുന്ന ഉത്തരവുകൾ വിഷയം കൂടുതൽ സങ്കീർണമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് ഷാജു. പി. കൃഷ്ണൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് എൻ.ശ്യാംകുമാർ, ജില്ലാ ട്രഷറർ ടി.ടി.ബിനു, പി.എം.ശ്രീജിത്ത്, ടി.ആബിദ്, സജീവൻ കുഞ്ഞോത്ത്, പി.കെ .രാധാകൃഷ്ണൻ, ഇ.എം.ജ്യോതി, പി.സി.ബാബു എന്നിവർ സംസാരിച്ചു.

