സോഷ്യൽ പോലീസിംഗ് ഡിവിഷൻ സ്കൂൾ പ്രെട്ടക്ഷൻ ഗ്രൂപ്പ് കോ – ഓർഡിനേറ്റർമാരുടെ ജില്ലാതല യോഗം

കോഴിക്കോട് സിറ്റി സോഷ്യൽ പോലീസിംഗ് ഡിവിഷൻ സ്കൂൾ പ്രെട്ടക്ഷൻ ഗ്രൂപ്പ് കോ – ഓർഡിനേറ്റർമാരുടെ ജില്ലാതല യോഗം സംഘടിപ്പിച്ചു. കോഴിക്കോട് IHRD ഹാളിൽ വെച്ച് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അരുൺ കെ പവിത്രൻ IPS ഉദ്ഘാടനം ചെയ്തു. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
.

.
ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രിവദാസൻ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിന് IHRD കോമേഴ്സ് Dept HOD ഷാഹിദ കെ, സാമൂതിരി ഹയർ സെക്കൻററി സ്കൂൾ ഹയർ സെക്കറി അധ്യപകനായ ഹരിന്ദ്രനാഥ്. സോഷ്യൽ പോലീസിംഗ് ഡിവിഷൻ ADNO പ്രേമൻ മുച്കുന്ന് തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് സിറ്റി ജനമൈത്രി പ്രൊജക്ട് ADNO ഉമേഷ് നന്മണ്ട സ്വാഗതവും സോഷ്യൽ പോലീസിംഗ് ഡിവിഷൻ വനിത സെൽഫ് ഡിഫൻ സ് മാസ്റ്റർ ട്രൈനിനർ റസീന പി കെ നന്ദിയും പറഞ്ഞു. 200 ഓളം അംഗങ്ങൾ പരിപാടിയില്‍ പങ്കെടുത്തു.
