കേരള പത്രപ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവൻഷൻ കൊയിലാണ്ടിയിൽ നടന്നു
കൊയിലാണ്ടി: കേരള പത്രപ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവൻഷൻ കൊയിലാണ്ടിയിൽ നടന്നു. പൊതുസമൂഹത്തിൽ ഉണ്ടാകുന്ന വിഷയങ്ങൾ സത്യസന്ധമായി വാർത്തയാക്കി നൽകുന്ന മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരികയാണെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്നും കേരള പത്രപ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു.

കൊയിലാണ്ടി ടൗൺഹാളിൽ നടന്ന കൺവെൻഷൻ മുതിർന്ന മാധ്യമ പ്രവർത്തകൻ എ സജീവൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് നാദാപുരം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സലിം മൂഴിക്കൽ മുഖ്യപ്രഭാഷണം നടത്തി. കൊയിലാണ്ടി മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ സംഘടന കാര്യങ്ങളും ജില്ലാ വൈസ് പ്രസിഡണ്ട് സി. കെ ആനന്ദൻ പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു.

ജില്ലാ ഭാരവാഹികളായ ദാമോദരൻ താമരശ്ശേരി, ഷൗക്കത്ത് അത്തോളി, കരുണൻ വൈകുണ്ഡം നഗരസഭ കൗൺസിലർ കെ എം നജീബ്, ബിജു കക്കയം, പി കെ രാധാകൃഷ്ണൻ, ബാലകൃഷ്ണൻ പേരാമ്പ്ര, വത്സരാജ് മണലാട്ട്, രാജൻ വർക്കി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രഞ്ജിത്ത് നിഹാര സ്വാഗതവും ട്രഷറർ സുനിൽ ബി നന്ദിയും പറഞ്ഞു.
