KOYILANDY DIARY

The Perfect News Portal

ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ അബാക്കസ് ചാമ്പ്യൻഷിപ്പ് പരീക്ഷ നടത്തി

കൊയിലാണ്ടി: ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാ അബാക്കസ് ചാമ്പ്യൻഷിപ്പ് പരീക്ഷ നടത്തി. പരീക്ഷയിൽ ആയിരത്തിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു. കൊയിലാണ്ടി തിരുവങ്ങൂർ ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന പരീക്ഷയുടെ സമ്മാനദാന ചടങ്ങ്  കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം നിർവ്വഹിച്ചു.
കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആയിരത്തിൽപരം വിദ്യാർത്ഥികൾക്ക് അഞ്ചു കാറ്റഗറികളിൽ ആയിട്ടാണ് പരീക്ഷ നടത്തിയിരിക്കുന്നത്. രക്ഷിതാക്കൾക്കായി മോട്ടിവേഷണൽ സ്പീക്കറായ മുസ്തഫ മാഷിൻ്റെ ക്ലാസും, തുടർന്ന് ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ മത്സര പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്ന ന്യൂറോ നെറ്റ് എജ്യു സൊല്യൂഷന്റെ ലക്ഷ്യത്തെ എം എൽ എ കാനത്തിൽ ജമീല പ്രശംസിച്ചു.
Advertisements
പ്രജിത്ത് പി വി യുടെ അധ്യക്ഷതയിൽ സമ്മാനദാന ചടങ്ങ് നടന്നു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്  മെംബർ മുഹമ്മദ് ഷെരീഫ് ആശംസ അറിയിച്ചു. പരിക്ഷയുമായി സഹകരിച്ച കോഴിക്കോട് ജില്ലയിലെ വിവിധ സ്ക്കൂളുകളെയും, പ്രധാന അധ്യാപകരെയും, മുസ്തഫ മാസ്റ്ററെയും ചടങ്ങിൽ ആദരിച്ചു. പരീക്ഷയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും മെഡലുകളും, റാങ്ക് ജേതാക്കൾക്ക് ട്രോഫിയും നല്കി.
പരീക്ഷയിൽ പങ്കെടുത്തിട്ടുള്ള വിദ്യാർത്ഥികളിൽ നിന്നും അവരുടെ രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരമാണ് ലഭിച്ചതെന്ന് എക്സാം കൺവീനർ സിന്ധു മനോജ് അറിയിച്ചു. പരീക്ഷയ്ക്ക് ഫിസിക്സ് വിഭാഗം മേധാവി എം പി പ്രദീപൻ, അക്കാഡമിക്ക് വിഭാഗം മേധാവി അനഘ അച്ചുതൻ, റീത്ത സുബോധ്, ബിന്ദു വത്സരാജ് തുടങ്ങിയവർ നേതൃത്വം നല്കി. ഇവൻ്റ്  കോർഡിനേറ്റർ ബിജു പച്ചിരിയൻ സ്വാഗതവും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സരിത പി. ബിജു നന്ദിയും പറഞ്ഞു.