KOYILANDY DIARY

The Perfect News Portal

മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ലാപ് ടോപ്പ് വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ 2021- 22 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ മത്സ്യ തൊഴിലാളികളുടെ വിദ്യാർഥികളായ മക്കൾക്ക് അനുവദിച്ച ലാപ് ടോപ്പുകളുടെ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു.  വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ  കെ.എ. ഇന്ദിരയുടെ അധ്യക്ഷതവഹിച്ചു.

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇ. കെ. അജിത്ത് കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, വി.പി. ഇബ്രാഹിം കുട്ടി, വത്സരാജ് കേളോത്ത്, കെ.എം നന്ദനൻ, എന്നിവർ ആശംസകൾ നേർന്നു. ദിൽന DS സ്വാഗതവും രജീഷ് വെങ്ങളത്ത് കണ്ടി നന്ദിയും പറഞ്ഞു.

Advertisements