നാഷണൽ സ്കൂൾ കബഡി മത്സരത്തിൽ പങ്കെടുത്ത ദിൽന ദീപക്-ന് സ്വീകരണം നൽകി

കൊയിലാണ്ടി. നാഷണൽ സ്കൂൾ കബഡി മത്സരത്തിൽ പങ്കെടുത്ത ദിൽന ദീപക്-ന് പന്തലായനി സ്കൂൾ പി.ടി.എ.യും നാട്ടുകാരും ചേർന്ന് സ്വീകരണം ഒരുക്കി. രാജസ്ഥാനിലെ ജയ്പൂരിൽ വച്ച് നടന്ന നാഷണൽ സ്കൂൾ കബഡി മത്സരത്തിലാണ് ജൂനിയർ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ദിൽന ദീപക് പങ്കെടുത്തത്.

നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ബൊക്കെ നൽകി സ്വീകരിച്ചു. പിടിഎ പ്രസിഡണ്ട് ബിജു കായികാധ്യാപിക ലത, കോച്ച് രോഷ്നി സജിൽ തുടങ്ങിയവർ നേതൃത്വം നൽകി. കൊയിലാണ്ടി സ്വദേശികളായ ദീപക്, നൈസി ദീപക് എന്നിവരുടെ മകളാണ് ദിൽന.
