KOYILANDY DIARY.COM

The Perfect News Portal

ഷോക്കേറ്റ് മരിച്ചു

ഷോക്കേറ്റ് മരിച്ചു. പാലക്കാട്: പുതൂർ മഞ്ചക്കണ്ടി സ്വദേശി മാത്യു, ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിൽ പുലർച്ചെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇന്നലെ രാത്രി ഇവർ പറമ്പിലെ മോട്ടോറിൻ്റെ ചില അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. രാത്രി 10.30 വരെ ഇവർക്കൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു. പുലർച്ചെ മാത്യുവിനെയും രാജുവിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഗളി പൊലീസ് സ്ഥലത്തെത്തി സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. മോട്ടോറിൻ്റെ വയറിൽ നിന്ന് ഷോക്കേറ്റാവാം അപകടമെന്നാണ് പ്രാഥമിക നിഗമനം.
Share news