KOYILANDY DIARY.COM

The Perfect News Portal

CWFl നേതൃത്വത്തിൽ കൊയിലാണ്ടി പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് CWFl നേതൃത്വത്തിൽ കൊയിലാണ്ടി പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി. നിർമ്മാണ മേഖലയിലെ സാധനങ്ങളുടെ വിലകയറ്റം തടയുക.. GST ഒഴിവാക്കുക.. ക്ഷേമനിധി ഫണ്ടുകൾ സാമ്പത്തിക പ്രയാസം നേരിടുന്ന സംസ്ഥാനങ്ങളിലെ ക്ഷേമനിധി ബോർഡുകൾക്ക് നൽകുക.. നിർമ്മാണ തൊഴിലാളികൾക്ക് കേന്ദ്രം പെൻഷൻ വിഹിതം നൽകുക.. എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ധർണ്ണ സംഘടിപ്പിച്ചത്.
കൊയിലാണ്ടി പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നിർമ്മാണ തൊഴിലാളി യൂണിയൻ നേതാവ് എൻ.കെ.  ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. വി. എം. സിറാജ് അദ്ധ്യക്ഷതവഹിച്ചു. മേഖല സെക്രട്ടറി എം.വി. ബാലൻ സ്വാഗതവും പി. കെ സന്തോഷ് നന്ദിയും പറഞ്ഞു.
Share news