പിഷാരികാവിലെ കാഴ്ചശീവേലി ദർശിച്ച് ഭക്തജനങ്ങൾ ആത്മ നിർവൃതിയടഞ്ഞു

കൊയിലാണ്ടി: ദൃശ്യ പെരുമയിൽ കാഴ്ചശീവേലി. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വലിയ വിളക്ക് ദിവസം വൈകീട്ട് നടന്ന കാഴ്ചശീവേലി ദർശിച്ച് ഭക്തജനങ്ങൾ ആത്മ നിർവൃതിയടഞ്ഞു. ആയിരങ്ങളാണ് കാഴ്ചശീവേലി ദർശിക്കാൻ പിഷാരികാവിലsക്ക് എത്തിച്ചേർന്നത്,

കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടക്കുമ്പോഴും ക്ഷേത്രത്തിലsക്ക് താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇളനീർ കുലവരവുകളും, അവകാശ വരവുകളും എത്തി കൊണ്ടിരുന്നു. കാവടിയാട്ടവും, താലപ്പൊലിയും, അഴകോൽകളി, തുടങ്ങിയ വരവുകൾക്ക് നയന മനോഹര കാഴ്ചയായി,

