KOYILANDY DIARY.COM

The Perfect News Portal

ദേശസേവാ സംഘം ഗ്രന്ഥശാല, ചേമഞ്ചേരി സാഹിത്യ പഠന ക്യാമ്പ് സംഘടിപ്പിച്ചു

ദേശസേവാ സംഘം ഗ്രന്ഥശാല, ചേമഞ്ചേരി 35ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ പഠന ക്യാമ്പ് പ്രശസ്ത്ര സാഹിത്യകാരൻ പ്രൊഫ. കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ബാലു പൂക്കാട് അദ്ധ്യക്ഷം വഹിച്ചു, സർഗ്ഗ പ്രകിയയും എഴുത്തുകാരും എന്ന വിഷയത്തെ അധികരിച്ച് നടന്ന ചർച്ചയിൽ തൊഴിൽപരമായി വ്യത്യസ്ത ചുമതലകളിലേർപ്പെട്ടുവെങ്കിലും ചിന്തകളിൽ എന്നും സാഹിത്യവും എഴുത്തും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നദ്ദേഹം പറഞ്ഞു.
അധ്യാപനം പോലും തനിക്ക് എഴുത്തിനെ നന്നാക്കാനുള്ള ഒരു വഴി മാത്രമായിരുന്നു. രഷ്ട്രീയം അത്യാവശ്യമെങ്കിലും കക്ഷിരാഷ്ടീയ സങ്കുചിത്വ ചിന്തകൾ എഴുത്തുകാരന്റെ  സർഗ്ഗമണ്ഡലത്തെ ചുരുക്കിക്കളയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ അർഷാദ് ബത്തേരി മുഖ്യഭാഷണം നടത്തി.  മാതൃഭൂമി അസി. എഡിറ്റർ കെ.വിശ്വനാഥ് ക്യാംപ് ഡയറക്ടരായിരുന്നു.
സത്യചന്ദ്രൻ പൊയിൽ ക്കാവ്, ഡോ അബൂബക്കർ കാപ്പാട്, ബിന്ദു ബാബു, അനിൽ കാഞ്ഞിലശ്ശേരി, ബിനേഷ് ചേമഞ്ചേരി, സജീവൻ ജെ.പി. തുടങ്ങിയവർ എഴുത്തനുഭവങ്ങളെ ആസ്പദമാക്കി സംസാരിച്ചു. ഡോ. ഇ. ശ്രീജിത്ത് സ്വാഗതവും രാമചന്ദ്രൻ കേളങ്കണ്ടി നന്ദിയും പറഞ്ഞു.
Share news