സിബിഐ അറസ്റ്റിനെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു

മദ്യനയക്കേസില്‍ സിബിഐ അറസ്റ്റിനെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കെജ്രിവാളിന് വേണ്ടി അഭിഭാഷകരായ മനു അഭിഷേക് സിംഗ്‌വിയും, സി യു സിംഗും ആവശ്യപ്പെട്ടു. അപേക്ഷ ഇ മെയില്‍ വഴി സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. കെജ്‌രിവാളിന്റെ സിബിഐ അറസ്റ്റ് ദില്ലി ഹൈക്കോടതി ശരിവയ്ക്കുകയും ജാമ്യാപേക്ഷ തളളുകയും ചെയ്തിരുന്നു. പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇഡി കേസില്‍ സുപ്രീംകോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ ജയില്‍വാസം നീളുകയാണ്.

മദ്യനയ അഴിമതിക്കേസില്‍ ഇഡി കസ്റ്റഡിയിലിരിക്കെ ജൂണ്‍ 26-നാണ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ജൂലായ് 12-ന് ഇ.ഡി.കേസില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. എന്നാല്‍, സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കെജ്രിവാളിന് ജയില്‍മോചിതനാകാന്‍ സാധിച്ചിരുന്നില്ല.

