KOYILANDY DIARY

The Perfect News Portal

രാജധാനി – ശതാബ്‌ദി എക്‌സ്പ്രസുകളെ ഘട്ടം ഘട്ടമായി ഒഴിവാക്കി വന്ദേഭാരത് സ്ലീപ്പർ ഓടിക്കാനുള്ള തീരുമാനം യാത്രക്കാർക്ക് ഇരുട്ടടിയാകും

ദീർഘദൂര ട്രെയിനുകളായ രാജധാനി – ശതാബ്‌ദി എക്‌സ്പ്രസുകളെ ഘട്ടം ഘട്ടമായി ഒഴിവാക്കി വന്ദേഭാരത് സ്ലീപ്പർ ഓടിക്കാനുള്ള തീരുമാനം യാത്രക്കാർക്ക് ഇരുട്ടടിയാകും. 160 കിലോമീറ്റർ വേഗപരിധിയുള്ള വനേഭാരത് ഇപ്പോൾ 130 കിലോമീറ്ററായി കുറച്ചു. ഈ വേഗപരിധിയിലാണ് സ്ലീപ്പർ കോച്ചും സർവീസ് നടത്തുക. ഫലത്തിൽ വേഗം കൂട്ടുകയുമില്ല. ടിക്കറ്റ് നിരക്ക് ഉയരുകയും ചെയ്യൂ.. സ്റ്റോപ്പ് കുറച്ച് സമയ ദൈർഘ്യം കുറയ്ക്കാനുള്ള നീക്കവും യാത്രക്കാർക്ക് ഗുണമാകില്ല.
സാധാരണ ട്രെയിനുകളിൽ ലഭിക്കുന്ന സൗജന്യങ്ങളും വന്ദേഭാരതിൽ ലഭിക്കില്ല. രാജ്യത്ത് വനേഭാരത് സ്ലീപ്പർ ട്രെയിൻ ഈ വർഷം അവസാനത്തോടെയാകും ഓടിത്തുടങ്ങുക. ശേഷം രാജധാനിയും ശതാബ്ദിയും ഘട്ടമായി മാറ്റും. മാറ്റം വരുത്തുമ്പോൾ ഇവയുടെ കോച്ചുകൾ മറ്റു റൂട്ടിലേക്ക് മാറ്റാനാണ് ആലോചന. വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നടക്കുന്നുണ്ട്. പത്ത് സ്ലീപ്പർ കോച്ചുകളുടെ നിർമാണത്തിന് ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിന്റെ ബംഗളൂരു യൂണിറ്റിനെ ചുമതല ഏൽപ്പിച്ചു. റെയിൽവേയുടെ കണക്കിൽ 90 ശതമാനം യാത്രക്കാരും സാധാരണക്കാരാണ്. അവർക്ക് ഏറെ പ്രയോജനപ്രദമായ രണ്ടു ട്രെയിനുകളാണ് വനേദാരത് സ്ലീപ്പറാക്കുന്നത്.
Advertisements
വൈകി ഓടും
നാൽപ്പതിനായിരം ബോഗികൾ വനേഭാരത് നിലവാരത്തിലേക്ക് മാറ്റുമെന്നായിരുന്നു കേന്ദ്ര ബജറ്റിലെ വാഗ്ദാനം. 2022-23 വർഷത്തെ ബജറ്റിലെ 400 വനേഭാരത് ട്രെയിൻ ഓടിക്കുമെന്ന വാഗ്‌ദാനം നടപ്പായില്ല. 37 ട്രെയിൻ സെറ്റുകളാണ് ഇതുവരെ നിർമിച്ചത്. എൻജീൻ കൂടാതെ പതിനഞ്ച് സോഗി ഉൾപ്പെടുന്നതാണ് ഒരു ട്രെയിൻ സെറ്റ്. 200 ട്രെയിൻ സെറ്റ് നിർമിക്കാൻ റഷ്യൻ ഫ്രഞ്ച് കമ്പനികൾക്ക് കരാർ നൽകിയതായും അധിക്യതർ പറഞ്ഞു.
വനേദാരതിൻറെ ഉൾപ്പെടെ വേഗം കുറയ്ക്കും
തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കാൻ രാജ്യത്തെ വന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകളുടെ വേഗം കുറയ്ക്കാൻ റെയിൽവെ ഒരുങ്ങുന്നു. വേഗം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവെ ബോർഡിന് അലഹബാദ് ആസ്ഥാനമായ നോർത്ത് സെൻട്രൽ റെയിൽവെ കത്തു നൽകി. സുരക്ഷ മുൻനിർത്തി വനേഭാരതിൻ്റെയും ഗതിമാൻ എക്‌സ്പ്രസിൻ്റെയും വേഗം മണിക്കൂറിൽ 160 കിലോമീറ്ററിൽനിന്ന് 130ലേക്കും ശതാബ്‌ദിയുടേത് 150ൽ നിന്ന് 130 കിലോമീറ്ററിലേക്കും കുറയ്ക്കണമെന്നാണ് ശുപാർശ. ഇതോടെ ഈ ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നിൽ അരമണിക്കൂറോളം വൈകും. രാജ്യത്ത് വാസഭാരത് നാടിക്കുന്ന റൂട്ടുകളിൽ ഡൽഹി – കാൺപുർ സെക്‌ടറിൽ മാത്രമാണ് 160 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ ശേഷിയറുള്ളത്. അതിവേ ഗപാളങ്ങളില്ലാത്തതിനാൽ കേരളത്തിലടക്കം വനേദാരന്ന് വേഗം കുറച്ചാണ് ഓടുന്നത്.