KOYILANDY DIARY.COM

The Perfect News Portal

കൊല്ലം മേയർക്കതിരെ വധഭീഷണി; പ്രതി പൊലീസ് കസ്റ്റഡിയിൽ

കൊല്ലം മേയറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കരിക്കകം സ്വദേശി അജികുമാറാണ് പിടിയിലായത്. ശനിയാ‍ഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. മത്സ്യ തൊഴിലാളിയായ സ്ത്രീയാണ് മേയറുടെ ഭർത്താവിനോട് ഒരാൾ കത്തിയുമായി വന്ന് മേയറുടെ വീട് അന്വേഷിച്ചെന്നും സൂക്ഷിക്കണമെന്നും അറിയിച്ചത്.

മേയറുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും വധഭീഷണി മുഴക്കിയ ആളുടെ സി സി ടി വി ദൃശ്യം പൊലീസിന് ലഭിക്കുകയും ചെയ്തിരുന്നു. വധഭീഷണിയുടെ കാര്യം അറിഞ്ഞ് സഹോദരനും സുഹ്യത്തുക്കളും മേയർ ഹണി ബഞ്ചമിനെ വിളിച്ചു. തുടർന്നാണ് മേയർ കൊല്ലം സിറ്റി പോലീസ് കമ്മീഷണറെ വിവരം അറിയിച്ചത്. ഇന്നലെ സ്ഥലത്ത് എത്തിയ പൊലീസ് സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു മേയറുടെ മൊഴിയും രേഖപ്പെടുത്തിയ ശേഷം കേസെടുത്തു. സി സി ടി വി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ല. പ്രതിയെ നേരിൽ കണ്ടവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

Share news