KOYILANDY DIARY.COM

The Perfect News Portal

താനൂരിൽ കസ്റ്റഡിയിൽ യുവാവിന്റെ മരണം: കേസ്‌ സിബിഐയ്‌ക്ക്‌ വിട്ടു

തിരുവനന്തപുരം: താനൂരിൽ മയക്കുമരുന്നുമായി പിടിയിലായ സംഘത്തിലെ യുവാവ്‌ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക്‌ വിട്ടു. തിരൂരങ്ങാടി മൂഴിക്കൽ മമ്പുറം മാളിയേക്കൽ വീട്ടിൽ താമിർ ജിഫ്രിയാണ് മരിച്ചത്.

കേസ് സിബിഐക്ക് കൈമാറാവുന്നതാണെന്ന് സംസ്ഥാന പൊലീസ്‌ മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് സംസ്ഥാന സർക്കാരിന് ശുപാർശചെയ്തിരുന്നു. സംഭവത്തിൽ താന്നുർ സബ് ഇൻസ്പെക്ടറടക്കം 8 പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

 

ആഗസ്‌ത്‌ ഒന്നിന് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ പക്കല്‍ നിന്നും എംഡിഎംഎ പിടിച്ചെടുക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ ക്രൈം നം. 855/2023 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിലവില്‍ ഈ കേസും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഈ കേസില്‍ കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി മരണപ്പെട്ട സംഭവത്തില്‍ ക്രൈം നം. 856/2023 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതാണ് സിബിഐക്ക് കെെമാറിയത്.

Advertisements

 

Share news