KOYILANDY DIARY.COM

The Perfect News Portal

സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും

വിജയവാഡ: സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. വിജയവാഡയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് തീരുമാനമുണ്ടായത്. കെ നാരായണയാണ് ഡി രാജയുടെ പേര് നിര്‍ദേശിച്ചത്. കാനം രാജേന്ദ്രന്‍ നിര്‍ദേശത്തെ പിന്താങ്ങി.

2019 ജൂലൈയിലാണ് ജനറല്‍ സെക്രട്ടറിയായി ഡി രാജ ചുമതലയേറ്റത്. എസ് സുധാകര്‍ റെഡ്ഡി അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞപ്പോൾ ഡി രാജ ചുമതലയേല്‍ക്കുകയായിരുന്നു.  ഇതാദ്യമായാണ് ഡി രാജ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുപ്പിലൂടെ ചുമതലയേല്‍ക്കുന്നത്.

കെ പ്രകാശ് ബാബുവും പി സന്തോഷ് കുമാറും ദേശീയ എക്‌സിക്യുട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിജയവാഡയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് അവസാനിക്കും.

Advertisements
Share news