KOYILANDY DIARY

The Perfect News Portal

അമ്മ മിഠായി വാങ്ങി തന്നില്ല, 2 വയസ്സുകാരൻ പൊലീസ് സ്റ്റേഷനിലെത്തി. അമ്മക്കെതിരെ കേസെടുക്കണം

ബുർഹാൻപൂർ: അമ്മയ്‌ക്കെതിരെ പരാതിയുമായി 2 വയസ്സുകാരൻ പൊലീസ് സ്റ്റേഷനിൽ. വീഡിയോ വൈറലാകുന്നു.. അമ്മ മിഠായി വാങ്ങിതരുന്നില്ലെന്നും കേസെടുക്കണമെന്നുമാണ് ആവശ്യം. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിൽ നിന്നാണ് ഇത്തരമൊരു രസകരമായ സംഭവം. പരാതി കേട്ട് ചിരിയടക്കാൻ കഴിയാതെ വനിതാ എസ്‌ഐ കുട്ടയിൽ നിന്നും വിവരം ശേഖരിക്കുന്നത്തിൻ്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ബുർഹാൻപൂർ ജില്ലയിലെ ദെത്തലായി ഗ്രാമത്തിലാണ് രസകരമായ സംഭവം. പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് 2 വയസ്സുകാരൻ പരാതി നൽകിയത്. മിഠായി വാങ്ങിത്തരാൻ പറയുമ്പോൾ അമ്മ വഴക്ക് പറയും. അച്ഛൻ വാങ്ങി തരുന്ന മിഠായി അമ്മ അടിച്ചു മാറ്റുമെന്നും കുട്ടി പരാതിയിൽ പറയുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ 2 വയസ്സുള്ള കുട്ടി സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസുകാരും സ്തംഭിച്ചുപോയി. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

അതേസമയം സംഭവത്തെ വെറും കുട്ടിക്കളിയായി കാണാതെ അതിലെ സന്ദേശം എല്ലാരും മനസിലാക്കണമെന്ന് പൊലീസ് അറിയിച്ചു. ഈ ചെറു പ്രായത്തിൽ ഒരു കുട്ടിക്ക് പോലും അറിയാം ആരോട് പരാതിപ്പെടുമെന്ന്. പൊലീസ് ജന സേവത്തിന് വേണ്ടിയുള്ളതാണെന്നും, എല്ലാവർക്കും നീതി ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു. വീഡിയോയുടെ കമന്റുകളിൽ ആളുകൾ പൊലീസ് നിലപാടിനെ പുകഴ്ത്തുകയാണ്.

Advertisements