KOYILANDY DIARY.COM

The Perfect News Portal

മുതലപ്പൊഴിയിൽ പൊഴി മുറിക്കൽ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം മുതലപ്പൊഴിയിൽ പൊഴി മുറിക്കൽ ഇന്ന് ആരംഭിക്കും. വലിയ താങ്ങു വള്ളങ്ങൾ ഉൾപ്പെടെയുള്ള യാനങ്ങൾ പോകാനാകും വിധമാണ് പൊഴി മുറിക്കുന്നത്. ഹാർബർ വിഭാഗം ഉദ്യോഗസ്ഥർ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മത്സ്യത്തൊഴിലാളികൾ സമ്മതം അറിയിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ മത്സ്യത്തൊഴിലാളികൾ തന്നെ പൊഴിമുറിക്കലിന് തുടക്കമിട്ടിരുന്നു.

നാലുദിവസം കൊണ്ട് പൊഴിമുറിക്കൽ പൂർത്തിയാക്കും. വ്യാഴാഴ്ചയോടെ അഴീക്കലിൽ നിന്ന് പുറപ്പെട്ട ഡ്രഡ്ജർ മുതലപ്പൊഴിയിൽ എത്തും. കഴിഞ്ഞ ദിവസം വൈകിട്ടോടെ മത്സ്യത്തൊഴിലാളികൾ തന്നെ പൊഴിമുറിക്കലിന് തുടക്കമിട്ടിരുന്നു. മൂന്നു മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലുമാണ് പൊഴി മുറിക്കുക. ചന്ദ്രഗിരി ഡ്രഡ്ജർ കണ്ണൂരിൽ നിന്നെത്തുന്നതിന് മുൻപ് പൊഴിയുടെ മുക്കാൽ ഭാഗം മുറിക്കാനാണ് തീരുമാനം. ഡ്രഡ്ജർ പുറംകടലിലെത്തിയതിന് ശേഷം കടലിനോട് ചേർന്നുള്ള 40 മീറ്റർ കൂടി മുറിച്ച് പൊഴി തുറക്കും.

 

നാലുദിവസം കൊണ്ട് പൊഴിമുറിക്കൽ പൂർത്തിയാക്കും. ഇതിനായി കൂടുതൽ മണ്ണു മാന്തി യന്ത്രങ്ങളും ടിപ്പറും സജ്ജമാക്കിയിട്ടുണ്ട്. പൊഴി മുറിക്കുന്നതിനോടൊപ്പം തന്നെ കൂട്ടിയിട്ടിരിക്കുന്ന മണൽ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളും നടക്കും. ഇതോടെ വലിയ താങ്ങു വള്ളങ്ങൾ ഉൾപ്പെടെയുള്ള യാനങ്ങൾക്ക് പോകാനാകും.

Advertisements
Share news